തിരുവനന്തപുരം : സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ മുൻ ഡിജിപി സെൻകുമാർ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ടു പോയാൽ ചീഫ് സെക്രട്ടറി അഴിക്കുള്ളിൽ പോകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ.കോടതി ഉത്തരവ് വന്ന് ഒരാഴ്ച പിന്നിടുന്ന തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹർജ്ജിഫയല്‍ ചെയ്യാനാണ് സെൻകുമാറിന്റെ തീരുമാനം.
ഹർജ്ജിയിൽ തനിക്കെതിരെ വ്യാജ റിപ്പോർട്ടുകൾ ചമച്ച ചീഫ് സെക്രട്ടറിയെ കക്ഷിചേർക്കാനും തീരുമാനമുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്.പുറ്റിങ്ങൽ, ജിഷ കേസുകളിലെ റിപ്പോർട്ട് തയ്യാറാക്കിയ അന്നത്തെ ആഭ്യന്തര സെക്രട്ടറി തന്നെയാണ് ഇന്നത്തെ ചീഫ് സെക്രട്ടറി എന്നത് നളിനി നെറ്റോയ്ക്ക് തിരിച്ചടിയാവും.
സുപ്രീം കോടതി കടുത്ത നിലപാടെടുത്താല്‍ നളിനി നെറ്റോ ജയിലില്‍ പോകേണ്ടി വരുമെന്ന് നിയമ കേന്ദ്രങ്ങളും ഇതിനകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.മുന്‍പ് സമാന സാഹചര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാറിനെതിരായ വിധിയെ തുടര്‍ന്ന് കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടി വന്നിരുന്നു.
ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടില്‍ കോടതിക്ക് അതൃപ്തിയായി നഷ്ടപ്പെട്ട കാലയളവ് തിരിച്ചു നല്‍കണമെന്ന് കൂടി ഉത്തരവിട്ടാല്‍ അത് സര്‍ക്കാരിനെ സംബന്ധിച്ച് ഇരുട്ടടിയാകുമെന്നും നിയമവൃത്തങ്ങൾ പറയുന്നു .സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും 2016 മെയ് 30നാണ് ഇടതു സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയത്.
Post Your Comments