KeralaLatest NewsNews

ടിപി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:  സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍, പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി. ഡിജിപിയായി നഷ്ടപ്പെട്ട കാലാവധിയും തിരികെ നൽകണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കർണ്ണാടക ചീഫ് സെക്രട്ടറിയെ സമാന കേസിൽ ശിക്ഷിച്ചത് ചൂണ്ടിക്കാണിച്ചാണ് ഹർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button