Latest NewsNewsIndia

യോഗിയെപോലെ മുടിമുറിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവിശ്യപ്പെട്ട സ്കൂളില്‍ സംഭവിച്ചത്

ഉത്തര്‍പ്രദേശ്‌ : ഉത്തര്‍പ്രദേശിലെ സദറിലെ സ്വകാര്യ സ്കൂള്‍ ആയ രിശാബ് അക്കാദമിയില്‍ ടെക്സ്റ്റ്‌ബുക്കും നോട്ട് ബുക്കും മാത്രമുണ്ടായാല്‍ പഠിക്കാന്‍ പറ്റില്ല. ഇവിടെ പഠിക്കണമെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാനമെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്.

ഇവിടെ പഠിക്കണമെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തല മുടി മുറിച്ചതുപോലെ മുടി മുറിക്കണമെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. മുഖ്യമന്ത്രി മുടി മുറിച്ചത് പോലെ മുറിച്ചില്ലെങ്കില്‍ ക്ലാസ്സില്‍ കയറ്റില്ലെന്ന കര്‍ശന നിലപാടിലാണ് സ്കൂള്‍ അധികൃതര്‍. എന്നാല്‍ സംഭവം അറിഞ്ഞു രോക്ഷാകുലരായ രക്ഷിതാക്കള്‍ സ്കൂളില്‍ പ്രതിഷേധവുമായി എത്തിയതിനു ശേഷമാണ് സംഭവം പുറത്തറിഞ്ഞത് .

എന്നാല്‍ കുട്ടികളോട് മാന്യമായി വസ്ത്രം ധരിക്കണമെന്നും മുടിമുറിക്കണം എന്നും മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും അത് സ്കൂളില്‍ അച്ചടക്കം പുലര്ത്തുന്നതിന്റെ ഭാഗമായി ആണ് ഈ നിര്‍ദേശം നല്കിയതെന്നുമാണ് സ്കൂള്‍ അധികൃതരുടെ ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button