ന്യൂഡല്‍ഹി: പുരുഷ മോധാവിത്വത്തിന് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ സ്ഥാനമില്ലെന്ന് സുപ്രീംകോടതി. സ്ത്രീകളെ പഞ്ചാരയടിച്ച് പ്രണയിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് പോലും അവരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതി പൂവാല ശല്യത്തിലൂടെ യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ ഏഴു വര്‍ഷം തടവ് ശിക്ഷിച്ചതിനെതിരേ ഒരു ഹിമാചല്‍ പ്രദേശുകാരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിലയിരുത്തല്‍.
അഹംഭാവത്തിനൊന്നും നിയമത്തിന് മുന്നില്‍ സ്ഥാനമില്ല. എന്തുകൊണ്ടാണ് ഈ രാജ്യം സ്ത്രീകളെ സമാധാനത്തോടും സ്വാതന്ത്ര്യത്തോടും അഭിമാനത്തോടും ജീവിക്കാന സമ്മതിക്കാത്തതെന്താണെന്നും ചോദിച്ചു. പ്രണയത്തിന്റെ കാര്യത്തില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് അവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥ തെരഞ്ഞെടുക്കാനുളള ആവശ്യം പരിഗണിക്കുന്നുണ്ട്. സമൂഹം ഇത് ബഹുമാനിക്കേണ്ടതുമാണ്. ആര്‍ക്കും സ്ത്രീകളെ പ്രണയിക്കാന്‍ നിര്‍ബ്ബന്ധിക്കാനാകില്ലെന്നും പ്രണയാഭ്യര്‍ത്ഥന തള്ളിക്കളയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും പറയുന്നു.
സ്ത്രീയ്ക്കും പുരുഷനുള്ളത് പോലെ തന്നെ ഇടമുണ്ട്. ഇന്ത്യന്‍ ഭരണഘടന തുല്യത അംഗീകരിക്കുന്നെന്നും പറഞ്ഞു. ആത്മാഭിമാനത്തെയും അന്തസ്സിനെയും കെടുത്തി യുവതിയെ യുവാവ് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നെന്ന് കോടതി വിലയിരുത്തി. തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു എന്ന് യുവാവിനെതിരേ പെണ്‍കുട്ടിയുടെ പിതാവ് കേസ് കൊടുക്കുകയും 2010 ജൂലൈയില്‍ വിചാരണക്കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. പതിവായി ഭീഷണിപ്പെടുത്തുകയും പിന്നാലെ നടന്ന ശല്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് 2008 ജൂലൈ യില്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത നേരത്ത യുവതി സ്വയം തീ കൊളുത്തുക ആയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ കിടന്ന് യുവതി മരണത്തിന് കീഴടങ്ങുകയും ആയിരുന്നു.
Post Your Comments