തൊടുപുഴ: മണിയുടെ നാവിന് ബ്രേക്ക് ഇടാന്‍ സി.പി.എം നേതൃത്വം . മണി ഇനി വിടുവായന്‍ പ്രസ്താവനകള്‍ ഇറക്കില്ല.
മന്ത്രി എം.എം മണിയ്ക്ക് ഉപദേശകനെ നിയമിക്കാന്‍ സി.പി.എം ആലോചന. മണിയുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി സി.പി.എം രംഗത്തെത്തുന്നത്. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക തുടങ്ങിയവയായിരിക്കും ഉപദേശകന്റെ ചുമതല.
എത്രയും പെട്ടെന്ന് തന്നെ ഉപദേശകനെ കണ്ടെത്താനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന്‍ ഉണ്ടായിരിക്കണമെന്നും നേതൃത്വം പറഞ്ഞു. പഴ്‌സണല്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തി പലപ്പോഴും ഉണ്ടാകറില്ല, അതുകൊണ്ട് തന്നെ ആരോടും ആലോചിക്കാതെയുള്ള പ്രസ്താവനകളാണ് മണിയെ കുടുക്കിയത്.
Post Your Comments