Latest NewsNewsIndia

കോടനാട് എസ്റ്റേറ്റ് കൊല:രണ്ടാംപ്രതിയുടെ ഭാര്യയുടെയും മകളുടേയും മരണം നടന്നത് വാഹനാപകടം മൂലം അല്ല- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

 

നീലഗിരി:  തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണം നടന്നത് വാഹനാപകടം മൂലമല്ലെന്ന് പോലീസ്. സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിക്കാനിടയായത് അപകടം കാരണമല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.കൂടാതെ സത്യന്റെ വാഹനം അപകടത്തിൽ പെട്ടതിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു.

വാഹനം അപകടത്തിൽ പെടുന്നതിന് മുൻപേ തന്നെ ഇരുവരും മരിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മാത്രമല്ല  ഇരുവരുടെയും കഴുത്തിലെ ഒരേ തരത്തിലുള്ള മുറിവ് സംശയത്തിനിട നൽകുന്നതായും പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് പരിക്കേറ്റ സയനെ കസ്റ്റഡിയിലെടുത്തു. ഇയാളെ തമിഴ്‌നാട് പോലീസ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button