Latest NewsIndiaNews

കോടനാട് കൊലപാതകത്തിലെ ഒന്നാംപ്രതി വാഹനാപകടത്തിൽ മരിച്ചു രണ്ടാം പ്രതി മറ്റൊരു അപകടത്തിൽ പെട്ട്‌ അതീവ ഗുരുതരാവസ്ഥയിൽ – ദുരൂഹതകൾ ഏറെ

 

സേലം / പാലക്കാട്:  മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു ദുരൂഹ അപകടങ്ങളും മരണങ്ങളും . ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരന്റെ കൊലപാതകത്തിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരണമടഞ്ഞു. രണ്ടാം പ്രതിയായ സയനും കുടുംബവും പാലക്കാട് അപകടത്തിൽ പെട്ടു. അതിൽ സയന്റെ ഭാര്യയും മകളും മരിച്ചു.സയന്‍ ഗുരുതര പരിക്കുകളോടെ കോയന്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് പാലക്കാട് അപകടം ഉണ്ടായത്. എന്നാൽ രണ്ടു മരണങ്ങളുടെ സമാനതകളും രണ്ടുപേരും ഒരേ കേസിലെ പ്രതികളാണെന്നതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ജയലളിതയുടെ വേനൽക്കാല വസതിയിലെ മോഷണ ശ്രമത്തിനിടയിൽ കാവൽക്കാരൻ മരിച്ചത് ഞായറാഴ്ചയാണ്. കേസിൽ ഏഴു മലയാളികളും അറസ്റ്റിലായിട്ടുണ്ട്.

പുതുക്കാടിനടുത്ത് പള്ളം സ്വദേശി സതീശന്‍, മൂന്നുമുറി സ്വദേശി സന്തോഷ്, മാപ്രാണം സ്വദേശി ദീപു, മലപ്പുറം സ്വദേശി ഉദയന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച  രാത്രിയാണ് ഇവര്‍ കാവല്‍ക്കാരനായ ഓം ബഹദൂറിനെ (37) കൊലപ്പെടുത്തി മോഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button