NewsIndia

ലൈംഗികപീഡനക്കേസ് പ്രതിയായ പാർട്ടി നേതാവിന് ജാമ്യം അനുവദിച്ചു; ജഡ്‌ജിക്ക് സസ്‌പെൻഷൻ

ലക്‌നൗ: ലൈംഗികപീഡനക്കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിനെ തുടർന്ന് സെഷന്‍സ്​ കോടതി ജഡ്​ജിക്ക്​ സസ്​പെന്‍ഷന്‍. സമാജ്​വാദി പാര്‍ട്ടി നേതാവ്​ ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിന് അലഹബാദ്​ ഹൈക്കോടതി ഭരണസമിതിയാണ്​ ജഡ്​ജിയെ സസ്​പെന്‍റ്​ ചെയ്യാനുള്ള തീരുമാനമെടുത്തത്​. ജഡ്​ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്​.തുടർന്ന് യോഗി ആദിത്യനാഥ് സർക്കാർ കോടതിയെ സമീപിക്കുകയും പ്രജാപതിയുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.

മാർച്ച് 15 നാണ് പ്രജാപതിയെ അറസ്റ്റ് ചെയ്‌തത്‌. ജുഡീഷ്യല്‍ കസ്​റ്റഡിയിലായിരുന്ന ​പ്രജാപതി കുറ്റങ്ങള്‍ നിഷേധിക്കുകയും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. നേരത്തെ പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം അറസ്​റ്റ്​ വാറന്‍റ്​​ പുറപ്പെടുവിക്കുകയും ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ ഇറക്കുകയും ചെയ്​തിരുന്നു. മന്ത്രിയും ആറ്​ കൂട്ടു പ്രതികളും ചേര്‍ന്ന്​ യുവതിയെ കൂട്ട
ബലാത്​സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ്​ കേസ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button