
നീലഗിരി: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ബിടെക് വിദ്യാര്ഥിയുൾപ്പെടെ ഏഴു മലയാളികൾ. മലപ്പുറം സ്വദേശി ബിജിത് ജോയി എന്ന വിദ്യാര്‍ത്ഥിയെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അറസ്റ്റിലായത് നാലു മലപ്പുറം സ്വദേശികളും മൂന്നു തൃശ്ശൂര്‍ സ്വദേശികളുമാണെന്ന് പോലീസ് അറിയിച്ചു.
പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കാവൽക്കാരനായ കൃഷ്ണ ബഹാദൂർ പൊലീസിന് മൊഴിനല്‍കിയത്. 900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്.തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴിനല്‍കിയത്.
എന്നാൽ ഇയാൾക്കും മോഷണ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മലയാളികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പല രേഖകളും കാണാതായതായി സംശയിക്കുന്നുണ്ട്.
Post Your Comments