ന്യൂഡല്‍ഹി: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെത്തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതായുള്ള വാര്‍ത്തകള്‍ തള്ളി അനുയായി ഛോട്ടാ ഷക്കീല്‍. ഹൃദയാഘാതം മൂലം ദാവൂദ് ഇബ്രാഹിം മരണമടഞ്ഞെന്ന് പാകിസ്താനില്‍ നിന്നുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഗുരുതരാവസ്ഥയിലാണെന്നും കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം അനുയായി ഛോട്ട ഷക്കീല്‍ തള്ളിക്കളഞ്ഞു.
ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം വെറും കിവംദന്തികള്‍ മാത്രമാണെന്ന് ഛോട്ട ഷക്കീല്‍ പറഞ്ഞു. കറാച്ചിയില്‍ നിന്ന് ടൈംസ് ഓഫ് ഇന്ത്യയോട് ഫോണില്‍ സംസാരിക്കവെയാണ് ഷക്കീല്‍ ഇങ്ങനെ പറഞ്ഞത്.നിങ്ങള്‍ എന്റെ ശബ്ദം ശ്രദ്ധിക്കൂ, അങ്ങനെ എന്തെങ്കിലും സംഭവിച്ചതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇതെല്ലാം കിംവദന്തികള്‍ മാത്രമാണ്. ഛോട്ട ഷക്കീല്‍ പറഞ്ഞു.
1993 ല്‍ മുംബൈയില്‍ ഉണ്ടായ വന്‍ ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെ നിരവധി കേസുകളെ തുടര്‍ന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
Post Your Comments