കൊല്‍ക്കത്ത: പരീക്ഷാ ഹാളില്‍ ഉത്തരമറിയാത്ത വിരുതന്മാര്‍ ചോദ്യങ്ങള്‍ എഴുതിവെക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇവിടെ വിദ്യാര്‍ത്ഥികള്‍ കാട്ടികൂട്ടിയത് മറ്റൊന്ന്. നിയമ പരീക്ഷയില്‍ ചോദ്യത്തിന് ഉത്തരമായി വിദ്യാര്‍ത്ഥികള്‍ എഴുതിയത് പ്രണയഗാനങ്ങളും സിനിമാ പാട്ടുകളുമാണ്.
പശ്ചിമ ബംഗാളിലാണ് സംഭവം. മാല്‍ഡ ജില്ലയിലെ ബാല്‍ഗുര്‍ഘട്ട് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ചോദ്യങ്ങളോട് പ്രതികരിച്ചത്. സിനിമാ ഗാനങ്ങളെ കൂടാതെ ബംഗാളി പാട്ടുകളും അവര്‍ എഴുതി.
മോശം വാക്കുകള്‍ ഉപയോഗിച്ചവരുമുണ്ട്. വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണ രീതിയില്‍ അച്ചടക്ക നടപടിയെന്നോണം ഒരു വര്‍ഷമാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ വിഷയം ഗൗരവമുള്ളതാണ്. പരീക്ഷയെ തന്നെ ആക്ഷേപിക്കുന്ന വിധത്തിലുള്ളതാണ് വിദ്യാര്‍ത്ഥികളുടെ നടപടി. ഇത് കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ പറയുന്നു.
Post Your Comments