ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദാവൂദിനോട് അടുത്ത വൃത്തങ്ങള്‍. ദാവൂദ് അസുഖബാധിതനാണെന്നും കറാച്ചിയിലെ ആശുപത്രിയില്‍ ഇയാള്‍ പതിവായി ചികിത്സ തേടുന്നുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. പക്ഷെ ദാവൂദ് ഗുരുതരാവസ്ഥയിലല്ലെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നും രക്ഷപെട്ട ദാവൂദ് പാകിസ്ഥാനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. എന്നാൽ ഇയാള്‍ പാകിസ്ഥാൻ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. പക്ഷെ ഇയാള്‍ പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടിരുന്നു.
ഇന്റര്‍പോള്‍ തിരയുന്ന, റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന കൊടുംകുറ്റവാളിയായ ദാവൂദ് 2005ലാണ് അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മകളുടെ വിവാഹത്തിനായിരുന്നു ദാവൂദ് അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിയാന്‍ദാദിന്റെ മകന്‍ ജുനൈദിനെയാണ് ദാവൂദിന്റെ മകള്‍ മഹ്‌റൂഖ് വിവാഹം കഴിച്ചിരിക്കുന്നത്.
Post Your Comments