KeralaLatest NewsNews

കോടതിയിലെത്തിച്ച കൊടും കുറ്റവാളി പോലീസിനെ വെട്ടിച്ച് കടന്നു – മുങ്ങിയത് 250 കേസുകളിലെ പ്രതി

നെയ്യാറ്റിൻകര: വിചാരണയ്ക്കായി കോടതിയിലെത്തിച്ച കൊടും കുറ്റവാളിയും ജീവപര്യന്തം തടവുകാരനുമായ എറണാകുളം ബിജു എന്ന നാദിർഖാൻ പോലീസിനെ വെട്ടിച്ചു കടന്നു. പ്രതി ജയില്‍ ചാടുമെന്ന ഇന്‍റലിജന്‍റ്സ്  മുന്നറിയിപ്പ് കിട്ടിയിട്ടും പോലീസിന്‍റെ മൂക്കിൻ കീഴില്‍ നിന്നാണ് രക്ഷപെട്ടത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇപ്പോള്‍ ശിക്ഷ അനുഭവിച്ചു വരുന്നത്.

പ്രതിയെ ഒരു കൈവിലങ്ങ് ഇട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. വിചാരണയ്ക്ക് കയറുന്പോള്‍ വിലങ്ങഴിച്ചിരുന്നു. കോടതിയില്‍ നിന്നും ഇറങ്ങുന്പോള്‍ ഒരു കയ്യിലേ വിലങ്ങുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പോലീസുകാര്‍ പ്രതിയുമായി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ പ്രതി പോലീസിനെ പിടിച്ചു തള്ളി ഓടുകയായിരുന്നു.മുൻധാരണപ്രകാരം അവിടെയെത്തിയ ബൈക്കിൽ പൊലീസിനെ തളളിമാറ്റി ഇയാൾ കയറിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

മാമ്പഴക്കര സ്വദേശിയും മറ്റൊരു കുറ്റവാളിയുമായ പറക്കും തളികയെന്ന് അറിയപ്പെടുന്ന ബൈജുവിന്റെ ബൈക്കിലാണ് ഇയാൾ കടന്നു കളഞ്ഞത്.ബൈക്ക് തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്തു. കറുത്ത ടീ ഷര്‍ട്ടും പാന്‍റ്സുമാണ് പ്രതിയുടെ വേഷം. ഏഴുമാസം മുമ്പാണ് പ്രതി ജയിലിലായത്. പിടിച്ച പോലീസുകാര്‍ക്ക് നേരെ വധഭീഷണിയും മുഴക്കിയിരുന്നു. പ്രതിക്കായി വ്യാപകമായ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button