ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം.
മരണം നടന്നിട്ട് മൂന്നുദിവസം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഏപ്രില്‍ 14നാണ് വിവാഹം നടന്നത്.
Post Your Comments