Latest NewsNewsIndia

ഐഎസ് തീവ്രവാദികളെ മനസ് മാറ്റി വീടുകളില്‍ ഏല്‍പ്പിച്ച് ആദിത്യനാഥിന്റെ പോലീസ്

ന്യൂഡല്‍ഹി: ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും മാര്‍ഗത്തിലല്ലാതെ മാനസിക പരിവര്‍ത്തനത്തിലൂടെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുന്നതില്‍ വിജയം കണ്ടിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലീസ്. ഐ.എസ് തീവ്രവാദികളെ മാനസിക പരിവര്‍ത്തനം വരുത്തി വീടുകളില്‍ മടക്കിയെത്തിച്ച് യുപി ഭീകരവിരുദ്ധസേനയാണ് മാതൃകയായത്.

ഐ.എസ് ആശയത്തില്‍ പ്രലോഭിതരായ നൂറോളം ചെറുപ്പക്കാരാണ് യു.പിയിലുള്ളത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉപയോഗിച്ച് ഇവരെ മടക്കികൊണ്ടുവരുകയാണ് യു.പി പൊലീസ്.

തൊഴിലില്ലായ്മയാണ് ചെറുപ്പക്കാരെ ഐ.എസ് ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്റര്‍നെറ്റ്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴിയാണ് ഇവര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

സോഷ്യല്‍ സൈറ്റുകളില്‍ ഐ.എസ് ആശയം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അവരുടെ കുടുംബങ്ങളുടെ സഹായത്തോടെ കൗണ്‍സിലിങ് നല്‍കിയും പഠനത്തിനനുസരിച്ചുള്ള ജോലി ലഭിക്കാന്‍ സഹായിച്ചുമാണ് പോലീസ് ഇവരെ മാറ്റിയെടുക്കുന്നത്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

പന്ത്രണ്ട് ചെറുപ്പക്കാരെ മനപരിവര്‍ത്തനം നടത്തി തിരികെകൊണ്ടുവന്നതായി യു.പി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഐ.ജി അസീം അരുണ്‍ പറഞ്ഞു.
വിവിധ പൊലീസ് ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നാല് ഐ.എസ് തീവ്രവാദികളെ പിടികൂടിയിരുന്നു. ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button