Latest NewsIndia

വിമാനമിറങ്ങിയ യുവാവ് സ്വയം പരിചയപ്പെടുത്തിയത് താന്‍ പാകിസ്ഥാന്‍ ചാരനെന്ന്

ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ യാത്രികന്‍ വിമാനമിറങ്ങിയ ശേഷം സ്വയം പരിചയപ്പെടുത്തിയത് താനൊരു പാകിസ്ഥാന്‍ ചാരനാണെന്നാണ്. വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌ക്കില്‍ എത്തിയ ഇയാള്‍ ‘ഹലോ, ഞാനൊരു ഐഎസ്ഐ ഏജന്റാണ്. പക്ഷേ, ഇനി അത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്’ എന്നു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായില്‍ നിന്ന് എത്തിയ പാക് പാസ്‌പോര്‍ട്ടുള്ള മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നയാളാണ് താന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണെന്ന് അന്വേഷണ വിഭാഗത്തില്‍ അറിയിച്ചത്.

38കാരനായ റഫീഖ് ദുബായില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതിനു ശേഷം തുടര്‍ യാത്രയ്ക്കായി കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, യാത്ര തുടരാതെ ഇന്ത്യയില്‍ തങ്ങാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. ഡെസ്‌ക്കില്‍ ഉണ്ടായിരുന്നത് ഒരു സ്ത്രീയാണ്, പാകിസ്ഥാന്‍ ചാരസംഘടനയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും മുഹമ്മദ് റഫീഖ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഐഎസ്ഐ ഏജന്റാണെന്ന് റഫീഖ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button