തിരുവനന്തപുരം : സെൻകുമാർ സുപ്രീം കോടതിയിലേക്ക്. പുനർ നിയമനം വൈകുന്ന സാഹചര്യത്തിലാണ് സെൻകുമാർ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ചയായിരിക്കും സെൻകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകുക.
സുപ്രീംകോടതി വിധിയെ സർക്കാർ മാനിക്കുന്നില്ലെന്നും സർവീസിൽനിന്നു വിരമിക്കാൻ രണ്ടുമാസം അവശേഷിക്കെ പുനർനിയമനം വൈകിപ്പിക്കുന്നതിലൂടെ സർക്കാർ വീണ്ടും നീതി നിഷേദിക്കുകയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് സെൻകുമാറിന്റെ തീരുമാനം.
Post Your Comments