കോയമ്പത്തൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിന്റെ കാവൽക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസിൽ അറസ്റ്റിലായത് രണ്ട് മലയാളികൾ. കേരളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. എന്നാൽ അറസ്റ്റിലായവരുടെ കൂടുതൽ പേരോ വിവരങ്ങളോ പുറത്തു വിടാൻ പോലീസ് തയ്യാറായില്ല.
തിങ്കളാഴ്ച പുലർച്ചയെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കാവൽക്കാരനായ നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തുകയും മറ്റൊരു കാവൽക്കാരൻ കിഷൻ ബഹാദൂറിനെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ മോഷണ സംഘവുമായി പരിക്കേറ്റ കാവൽക്കാരന് ബന്ധമുള്ളതായി പോലീസ് കണ്ടെത്തി. ഇയാളുടെ പരിക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്നും ഇയാൾക്ക് മോഷണസംഘവുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് മോഷണ സംഘത്തെ കുറിച്ച് വിവരം ലഭ്യമായത്.മോഷണ സംഘം ശശികലയും ജയലളിതയും ഉപയോഗിച്ച മുറികളിലും മോഷണം നടത്തിയിരുന്നു. എന്നാൽ എന്തെല്ലാം മോഷണം പോയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാട്ടിലെത്തി വിശ്രമിക്കാറുണ്ടായിരുന്നു. ജയലളിതയുടെ കാലത്ത് കോടനാട് എസ്റ്റേറ്റ് ഭരണ സിരാകേന്ദ്രമായിരുന്നു.
Post Your Comments