ശിവപുരി : അമിതവേഗതയിലെത്തിയ കണ്ടെയ്നർ കാറിലിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടം നടന്നത്. രണ്ടു കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെട്ട ഏഴു പേരാണ് മരിച്ചത്. കാറിൽ ഒൻപതു പേരാണുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടു പേരെ ഗ്വാളിയറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹ ആഘോഷത്തിൽ പങ്കെടുത്ത ശേഷം ഗുജറാത്തിൽനിന്നു മധ്യപ്രദേശിലെ ബിന്ദിലേക്കു മടങ്ങിയവർ സഞ്ചരിച്ച കാറിലാണ് അമിതവേഗതയിലെത്തിയ കണ്ടെയ്നർ ഇടിച്ചുകയറിയത്.
Post Your Comments