Latest NewsNewsIndia

ബംഗാളില്‍ കോണ്‍ഗ്രസ് – സിപിഎം സഖ്യം വരുന്നു

കോല്‍ക്കത്ത: ഒരുകാലത്ത് ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് സഖ്യത്തില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിശ്ചിമബംഗാളിലെ സിപിഎം സെക്രട്ടറി സൂര്യകാന്ത് മിശ്ര.

മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനും തൃണമൂലിന്റെ ഏകാധിപത്യപ്രവണതകള്‍ അവസാനിപ്പിക്കാനും കോണ്‍ഗ്രസുമായോ മറ്റ് മതേതര പാര്‍ട്ടികളുമായോ കൂട്ടുചേരുന്നതിന് സിപിഎമ്മിന് തടസങ്ങളൊന്നുമില്ലെന്നാണ് സൂര്യകാന്ത്ര മിശ്ര വ്യക്തമാക്കിയത്.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ ജനങ്ങളെ ജീവിതവും സ്വത്തും സംരക്ഷിക്കുന്നതിനും വേണ്ടി പോരാടുവാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷം ഏറ്റെടുക്കുന്നുവെന്നും സൂര്യകാന്ത് മിശ്ര പറഞ്ഞു.

ബിജെപിക്കെതിരേ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന വിശാല സഖ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ല. ഞങ്ങള്‍ മുപ്പത്തിയഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചപ്പോള്‍ ബിജെപി ബംഗാളില്‍ ഇല്ലായിരുന്നുവെന്നും സൂര്യകാന്ത് മിശ്ര പറഞ്ഞു. ഇപ്പോള്‍ ബിജെപി വന്നപ്പോള്‍ തുരത്തുവാനുള്ള വഴികള്‍ തേടുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലാണ് മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button