Latest NewsIndiaNews

” ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു ” സോഷ്യൽ മീഡിയക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

കാശ്മീര്‍ : ” ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു ” എന്ന കാരണത്താൽ കാശ്മീരിൽ സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാനഗവൺമെന്റ്. ഫേസ്ബുക് , ട്വിറ്റർ , വാട്സ്ആപ്പ് , യൂടൂബ് തുടങ്ങിയ സോഷ്യൽ മീഡിയകൾക്ക് പൂർണമായ നിരോധനമാണ് കാശ്മീരിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ ഇടയ്ക്കിടെ പിൻവലിക്കാറുണ്ടെങ്കിലും ആദ്യമായാണ് സോഷ്യൽ മീഡിയക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തുന്നത് കശ്മീർ താഴ്‌വരയിൽ. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒരു മാസത്തോളം സോഷ്യൽ മീഡിയയ്ക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തുന്നുവെന്നാണ് ഗവണ്മെന്റ് ഓർഡർ.
 
പൊതുതാല്പര്യം സംരക്ഷിക്കാനാണ് എന്നാണു ഗവണ്മെന്റ് വാദം. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കശ്മീർ തെരുവുകളിൽ സൈന്യത്തിന്റെയും അർധസൈന്യവിഭാഗങ്ങളുടെയും ഇടപെടലിനെതിരെ നൂറുകണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 28 തവണ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ പിൻവലിച്ചിട്ടുണ്ട് കാശ്മീരിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button