ഷൊര്‍ണൂര്‍ : കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ റെയില്‍വേ തൊഴിലാളിക്ക്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ തൊഴിലാളിയായ ശ്രീജിത് രാജനെ തേടിയാണ് ഭാഗ്യം എത്തിയത്. ജോലിക്കിടെയാണ് താനെടുത്ത PJ 401659 എന്ന നമ്പറിലുള്ള ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ച വിവരം ശ്രീജിത്ത് അറിയുന്നത്. ഗണേഷ്ഗിരി സ്വദേശിയാണ് ശ്രീജിത്. ഭാര്യ – സൗമ്യ, മക്കള്‍ – അഭിഷേക്, അനുഗ്രഹ്.
Post Your Comments