വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നാലും കണ്ടെത്താന്‍ ഇതാ ഒരു വഴി. തിരക്കേറിയ ഷോപ്പിങ് മാളുകളിലും മറ്റും ഷോപ്പിംങ് കഴിഞ്ഞെത്തുമ്പോള്‍ വണ്ടി എവിടെയെന്ന് കണ്ടെത്താന്‍ കഴിയാത്തത് സ്ഥിരം പ്രശ്‌നമാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരമായാണ് പുതിയ ഗൂഗിള്‍ മാപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. മാപ്പ് ഓണാക്കിയാല്‍ കാര്‍ നിര്‍ത്തിയ സ്ഥലവും അവിടേക്കുള്ള വഴിയും കൃത്യമായി കാണിച്ചുതരും. കാര്‍ നിര്‍ത്തുമ്പോള്‍ മാപ്പ് ഓണ്‍ ചെയ്ത് സ്ഥലം അടയാളപ്പെടുത്തുക മാത്രമാണ് ഇതിനു ചെയ്യേണ്ടത്.
മാപ്പിലെ നീല ബിന്ദു ഉപയോഗിച്ചാണ് നിര്‍ത്തിയ സ്ഥലം അടയാളപ്പെടുത്തേണ്ടത്. ഇതോടൊപ്പം സമീപമുള്ള മറ്റ് പ്രധാന അടയാളങ്ങള്‍ രേഖപ്പെടുത്താനും ചിത്രമെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഐ.ഒ.എസ്. ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപകാരപ്പെടുത്താം. ഇവര്‍ക്ക് നീല ബിന്ദുവില്‍ സെറ്റ് പാര്‍ക്കിങ് ലൊക്കേഷന്‍ എന്നാണ് കാണിക്കുക. കാറിലെ യു.എസ്.ബി, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഉപയോഗിച്ചും സൗകര്യം പ്രയോജനപ്പെടുത്താനാകും. ഇവ കാര്‍ നിര്‍ത്തുമ്പോള്‍ സ്വയം സ്ഥലം അടയാളപ്പെടുത്തുമെന്നാണ് ഗൂഗിള്‍ ബ്ലോഗ് വ്യക്തമാക്കുന്നത്.
Post Your Comments