ബ്രോഡ്ബാൻഡ് വേഗത വർദ്ധിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ. അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗതയാണ് ബിഎസ്എൻഎൽ വർദ്ധിപ്പിക്കുന്നത്. നിശ്ചിത ഡേറ്റാ ഉപയോഗത്തിനു (ഫെയർ യൂസേഡ് പോളിസി) പ്രകാരം നിലവിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നൽകി വന്നിരുന്ന രണ്ട് എംബിപിഎസ് വേഗത നാലു എംബിപിഎസ് ആക്കാനാണു ബിഎസ്എൻഎൽ തയാറെടുക്കുന്നത്. നിശ്ചിത ഡേറ്റാ ഉപയോഗത്തിനു ശേഷം വേഗം ഒരു എംബിപിഎസിലേക്കു താഴും. (ഒരു പ്ലാനില്‍ അവതരിപ്പിക്കുന്ന നിശ്ചിത ജിബി ഡേറ്റ ഉപയോഗത്തിനെ ഫെയർ യൂസേജ് പോളിസി എന്നു പറയുന്നു).
മേയ് ഒന്നു മുതലായിരിക്കും നിലവിലെ അൺലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെല്ലാം വേഗത വർദ്ധിപ്പിക്കുന്നതെന്ന് ബിഎസ്എൻഎൽ അറിയിച്ചു. അതോടൊപ്പം തന്നെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെ കുറഞ്ഞ വേഗം ഒരു എംബിപിഎസ് ആക്കി മാറ്റുമെന്നു ബിഎസ്എൻഎൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പ്രകാരം നാല് എംബിപിഎസിനു കൂടുതലുള്ള പ്ലാനുകളിലെ വേഗതയിൽ വ്യത്യാസം വരുത്തിയിട്ടില്ല.
Post Your Comments