യു.എ.ഇ: യു.എ.യിൽ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് വൻ പിഴയാണ്. ഒട്ടനവധി കേസുകളാണ് ക്രെഡിറ്റ് കാർഡ് ദുരുപയോഗവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ഇതിനു തടയിടാനാണ് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്.
2012 ലെ ഫെഡറൽ നിയമത്തിൻറെ ആർട്ടിക്കിൾ 13 (2) പ്രകാരം ക്രെഡിറ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് ദുരുപയോഗം ചെയ്യുന്നവർക്ക് തടവുശിക്ഷയും 500,000 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments