Latest NewsIndiaNews

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല…, കമിതാക്കള്‍ കടുംകൈ ചെയ്തു

ലഖ്‌നോ: വിവാഹത്തിന് കാമുകിയുടെ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കമിതാക്കള്‍ ക്ഷേത്രത്തില്‍ ജീവനൊടുക്കി.

ഉത്തര്‍പ്രദേശിലെ അട്ടാരിയയ്ക്ക് സമീപം പാസ്ചിം ഗ്രാമത്തിലാണ് സംഭവം. 25 വയസുകാരനായ മോഹന്‍, കാമുകിയും 20 വയസുകാരിയുമായ വന്ദനയുമാണ് ജീവനൊടുക്കിയത്. ക്ഷേത്രത്തിനുള്ളില്‍ വിഷം കഴിച്ച് ജീവനൊടുക്കുകയാിരുന്നു ഇരുവരും.

വന്ദനയുടെ വിവാഹം മറ്റൊരാളുമായി വീട്ടുകാര്‍ ഉറപ്പിച്ചതാണ് ഇരുവരെയും കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കാണാതായ ഇരുവരുടെയും മൃതദേഹങ്ങള്‍ പിറ്റേദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നുവെന്ന് അട്ടാരിയ പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫീസര്‍ അജയ് സിംഗ് പറഞ്ഞു.

വീട്ടുകാര്‍ തങ്ങളുടെ പ്രണയം അംഗീകരിക്കാത്തതിനാലാണ് ഈ കടുംകൈ തങ്ങള്‍ ചെയ്യുന്നതെന്ന് ഇരുവരും ക്ഷേത്രത്തിന്റെ ഭിത്തിയില്‍ എഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button