ഹൈദ്രാബാദ് : റേഡിയോ ജോക്കിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതിയാണ് തൂങ്ങി മരിച്ചത്. ഹൈദരാബാദിലെ ബൊറുമില് ഇവരുടെ ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ഗാസിയാബാദ് സ്വദേശിനി സന്ധ്യ സിംഗാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ ഭര്‍ത്താവ് മേജര്‍ വൈഭവ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സന്ധ്യയെ ഒരു വര്‍ഷം മുമ്പാണ് വിശാല്‍ വിവാഹം കഴിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ക്വാര്‍ട്ടേഴ്സില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധന പീഡനം ആരോപിച്ച് സന്ധ്യയുടെ സഹോദരി വിശാലിനെതിരെ പോലീസില്‍ പരാതി നല്കി. പോലീസ് വിശാലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments