Latest NewsKeralaNews

എം എം മണിയുടെ സഹോദരൻ ലംബോദരനെതിരെ വസ്തു തട്ടിപ്പ് ആരോപണവുമായി തിരുവല്ല സ്വദേശികൾ

തിരുവല്ല: വസ്തുവിൽപന കരാറുണ്ടാക്കി എം എം മണിയുടെ സഹോദരന്‍ ലംബോധരനും മക്കളും ബന്ധുക്കളും 64 ലക്ഷം തട്ടിച്ചുവെന്നാരോപിച്ചു തിരുവല്ല സ്വദേശികൾ രംഗത്ത്.തിരുവല്ല തുകലശ്ശേരി സ്വദേശികളായ ജേക്കബ്ബ് ചാക്കോ, സഹോദരൻ ഡോ. സ്റ്റീഫൻ ചാക്കോ എന്നിവരാണ് കബളിപ്പിക്കപ്പെട്ടതായി ആരോപണം ഉന്നയിച്ചത്.എട്ടുവർഷമായിട്ടും വസ്തുവിൽ പ്രവേശിക്കാൻ ഉടമകൾക്ക് അനുവാദമില്ലെന്നും പണം തിരികെ നൽകാൻ മണിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.

ഉടുമ്പൻചോല താലൂക്കിൽ പെട്ട മുണ്ടയ്ക്കൽ എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന 50 ഏക്കർ വസ്തു വാങ്ങുന്നതിനാണ് 2008 -ൽ വിൽപ്പന കരാറുണ്ടാക്കിയത്. ലംബോദരന്റെ അടുത്ത ബന്ധുക്കളായ മൂന്നുപേർ ആയിരുന്നു കരാറുകാർ. 38 ഏക്കർ 61 സെന്റ് പട്ടയ വസ്തുവും എട്ട് ഏക്കർ കുത്തകപ്പാട്ട വസ്തുവുമാണ് വിൽക്കാൻ തീരുമാനിച്ചത്.കരാർ പ്രകാരം വസ്തുവിന് 1.60 കോടി രൂപ വിലയിട്ട് 64 ലക്ഷം അഡ്വാൻസ് ഇവർ വാങ്ങുകയും ചെയ്തു.

ബാക്കി ഒരുകോടിയോളം തുക എസ് ബി റ്റി മൂന്നാറിൽ കക്ഷികൾ അടക്കേണ്ടിയിരുന്ന ബാധ്യത തിരുവല്ല സ്വദേശികളുടെ പേരിലേക്ക് ആക്കി കൊടുക്കുകയും ചെയ്തു. എന്നാൽ മുഴുവൻ തുകയും കൊടുത്തു വാങ്ങിയ സ്ഥലത്തും കയറാനോ ആദായമെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജേക്കബ്ബ് ചാക്കോ പറഞ്ഞു.
വാർത്തക്ക് കടപ്പാട് : നാരദ ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button