![](/wp-content/uploads/2017/04/Harbhajan-Singh2.jpg)
മുംബൈ: ജെറ്റ് എയർവെയ്സിലെ പൈലറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെ അധിക്ഷേപിച്ചതായി ഹർഭജൻ സിങ്. വിമാനത്തിലെ രണ്ടു യാത്രക്കാർക്കെതിരെ ബൺഡ് ഹോസ്ലിൻ എന്ന പൈലറ്റാണ് അധിക്ഷേപിച്ചതെന്ന് ഹർഭജൻ സിങ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭിന്നശേഷിക്കാരനായൊരാളെ തെറിവിളിക്കുകയും ചെയ്തതായും ഹര്ഭജന് സിംഗ് ആരോപിച്ചു. കുറ്റക്കാരനെതിരെ നടപടിയെടുക്കണമെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.
ഈ മാസം മൂന്നിന് ഛണ്ഡിഗഡ്- മുംബൈ ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് സംഭവം നടന്നത്. വീല്‍ചെയറില്‍ കഴിയുന്ന സുഹൃത്തുമൊത്ത് പൂജ ഗുജ്റാള്‍ എന്ന യുവതി വിമാനത്തില്‍ കയറാന്‍ എത്തിയപ്പോൾ പിടിച്ചുതള്ളുകയും ആക്ഷേപിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് അനുവദിക്കാനും അംഗീകരിക്കാനുമാവില്ലെന്നും ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
Post Your Comments