KeralaLatest NewsNews

ചുവന്ന ബീക്കണ്‍ ലൈറ്റ്: ഇളവ് തേടി സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബീക്കൺലൈറ്റിന്റെ കാര്യത്തിൽ ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷണറുടെ ശുപാർശ. സംസ്ഥാനത്തിന് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബീക്കൺ ലൈറ്റ് അനുവദിക്കാനുള്ള അധികാരം തിരിച്ചുനൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ബീക്കൺലൈറ്റുകൾ നിരോധിച്ചതിന് പുറമെ ഇത് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുണ്ടായിരുന്ന അധികാരം പൂർണമായും എടുത്തുകളഞ്ഞാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ആക്ഷേപം ഉണ്ടെങ്കിൽ പത്തുദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണർ എസ്.ആനന്ദകൃ·ഷ്ണൻ നൽകിയ റിപ്പോർട്ടിലാണ് ഇളവ് ആവശ്യപ്പെടാൻ ശുപാർശ. ബീക്കൺ ലൈറ്റ് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വയ്ക്കാൻ അനുമതി വേണം. ഇതിന് അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തിരിച്ചുനൽകണം. ഈ രണ്ട് ആവശ്യങ്ങൾ ഉന്നയിക്കണമെന്നാണ് കമ്മീഷണർ നിർദേശം. പോലീസും ആംബുലൻസും ഫോറസ്റ്റും മാത്രമാണ് അടിയന്തര സാഹചര്യം എന്ന പട്ടികയിൽ ഉൾപ്പെടുന്നത്. വിഐപി പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രി കൂടി കണ്ടശേഷമായിരിക്കും കമ്മീഷണറുടെ റിപ്പോർട്ട് കേന്ദ്രത്തിലേക്ക് അയയ്ക്കുക.

ബീക്കൺ ലൈറ്റ് മേയ് ഒന്നുമുതൽ ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റ നിർദേശം. ഭൂരിഭാഗം മന്ത്രിമാരും ലൈറ്റ് ഒഴിവാക്കി കഴിഞ്ഞു. കേരളം ഇളവ് ആവശ്യപ്പെട്ടാലും ഒന്നാം തീയതിയ്ക്ക് മുമ്പ് കേന്ദ്രത്തിൽ നിന്ന് മറുപടി ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഞായറാഴ്ചയോടെ മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രി ഉൾപ്പടെയുള്ള മറ്റ് ചിലർക്കും ബീക്കൺ ലൈറ്റ് ഒഴിവാക്കേണ്ടി വരും. കേന്ദ്രതീരുമാനം വന്നയുടൻ തോമസ് ഐസക്ക് അടക്കം ചില മന്ത്രിമാർ ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റിയതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button