ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒൗദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭായോഗം ആണ് ഈ സുപ്രധാന തീരുമാനം എടുത്തത്.
വി.ഐ .പികളുടെ അധികാര ചിഹ്നത്തിന്‍റ ഭാഗമായിട്ടാണ് ചുവന്ന ബീക്കൺ ലൈറ്റുകൾ ഉപയോഗിച്ചിരുന്നത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് നിരോധനത്തില്‍ ഇളവുണ്ട്.മെയ് ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കി തുടങ്ങും.
Post Your Comments