NewsIndiaInternational

അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു

അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു. 32 കാരിയെ ഇന്ന് ഉച്ചയ്ക്ക് വീട്ടിനുള്ളിൽ അത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃണാൾ ഗാദിദൊങ്കർ (32) എന്ന യുവതി വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്താണ് അതുൽ കമലേഷ് സിംഗ് (21) എന്ന യുവാവ് അതി ക്രൂരമായി കുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് വക്താവ് സുഖ്ദാർ നാർക്കർ പറയുന്നു.

കൊലപാതകം നടന്ന സമയത്ത് യുവതി അലറി വിളിക്കുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അയൽക്കാർ പറയുന്നു. മുറി പുറത്തു നിന്ന് പൂട്ടിയിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. അതിനാൽ തന്നെ യുവതിക്ക് രക്ഷപെടാൻ മാർഗ്ഗങ്ങളും ഇല്ലായിരുന്നു. നിലവിളി കേട്ട് സംഭവ സ്ഥലത്തെത്തിയ അയൽക്കാർ പ്രതിയെ വീട്ടീടുള്ളിൽ പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പ്രതിയുടെ പ്രണയം യുവതി നിരാകരിച്ചതിൽ രോഷം പൂണ്ടാണ് കൊലപ്പെടുത്തിയതെന്ന് സിഗ് പറഞ്ഞു. മൊബൈൽ ഫോണുകളും മറ്റും റിപ്പയർ ചെയ്യുന്ന വ്യക്തിയാണ് അതുൽ കമലേഷ് സിംഗ്. ഇയാളുടെ മേൽ പോലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button