Latest NewsNewsIndia

സുക്മയിലെ മാവോയിസ്റ്റ് ആക്രമണം; പ്രതികരണവുമായി രാജ്നാഥ് സിങ്

ന്യൂഡൽഹി: സുക്മയിലെ മാവോയിസ്റ്റ് ആക്രമണത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഈ ആക്രമണം സർക്കാരിനു നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പിന്നിൽ പ്രവർത്തിച്ചവരെ വെറുതേ വിടില്ലെന്നും ചൊവ്വാഴ്ച തന്നെ സുക്മയിലേക്കു പോകാനാണു പദ്ധതിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സംഭവത്തെക്കുറിച്ചു വിശദീകരണം നൽകിയതായും രാജ്നാഥ് സിങ് വ്യക്തമാക്കി.

മാവോയിസ്റ്റുകളെ നേരിടുന്ന തന്ത്രങ്ങളിൽ പുനരാലോചനയുണ്ടാകുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് അറിയിച്ചു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു. പോലീസുമായും സിആർപിഎഫുമായും വിഷയത്തിൽ ചർച്ച നടത്തും. മേഖലയിലെ വികസനത്തിന് മാവോയിസ്റ്റുകൾ എതിരുനിൽക്കുകയാണെന്നും ഇക്കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് കനത്ത പ്രഹരം ഏൽപ്പിക്കാനായതായി സിആർപിഎഫ് അറിയിച്ചു. എന്നാൽ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല. 300 മുതൽ 400 പേർ വരെയടങ്ങുന്ന സംഘമാണ് സിആർപിഎഫ് ജവാൻമാർക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. 25 ജവാൻമാർ കൊല്ലപ്പെട്ടു. ആറു പേർക്കു പരുക്കേറ്റിരുന്നു. ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് സിആർപിഎഫ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button