അബുദാബി: അന്താരാഷ്ട്ര റോമിംഗ് ഓഫറുകളുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ജിസിസി രാജ്യങ്ങളില്‍ റോമിംഗ് നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുകയാണ്. പുതിയ നിരക്കുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഇതിനോടകം തന്നെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ യുഎഇ ഉപഭോക്താക്കള്‍ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ റോമിംഗ് നിരക്കുകളില്‍ 18 ശതമാനം കുറവ് വരുത്തിയിരുന്നു.
ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ പലവിധ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. റോമിംഗ് നിരക്ക് കുറക്കുന്നതിന് നേരത്തെ ധാരണയില്‍ എത്തിയിരുന്നു.
Post Your Comments