Latest NewsNewsInternational

ശിവ ക്ഷേത്രത്തില്‍ പൂജ നടത്താന്‍ 20 വർഷങ്ങൾക്ക് ശേഷം ഹിന്ദുക്കൾക്ക് അനുമതി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ശിവക്ഷേത്രത്തില്‍ പൂജ നടത്താന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു. അബോട്ടാബാദിലെ ശിവക്ഷേത്രത്തിലാണ് പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകി പാക്കിസ്ഥാനിലെ പെഷവാര്‍ ഹൈക്കോടതി ഉത്തരവിട്ടത്. നീണ്ടനാളത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അതീഖ് ഹുസൈന്‍ ഷായുടെ നേതൃത്വത്തിൽ ഈ അപൂര്‍വ വിധി പ്രസ്താവിച്ചത്.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ 20 വര്‍ഷത്തോളമായി ക്ഷേത്രത്തിലെ പൂജ വിലക്കിയിരുന്നത്.തുടർന്ന് ഹിന്ദു എൻ ജി ഓ കോടതിയെ സമീപിക്കുകയും സ്ഥലത്തിന്റെ യഥാര്‍ഥ ഉടമയില്‍ നിന്നും സ്ഥലം ലീസിനെടുത്തതാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

അവസാനം ഹിന്ദുക്കൾക്ക് അനുകൂലമായി വിധി വരികയായിരുന്നു. സാധാരണ പാക്കിസ്ഥാനിലെ കോടതികള്‍ രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് വിധി പറയുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ചരിത്രപരമായ ഈ വിധി ഏറെ ചർച്ചക്ക് വഴിയൊരുക്കുമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button