KeralaLatest NewsNews

എം എം മണി രാജിവെക്കണമെന്ന് ആവശ്യം : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു

തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് സഭയിലെത്തിയത്.  ചോദ്യോത്തരവേള തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ചോദ്യോത്തരവേള നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു സ്ത്രീകള്‍ മന്ത്രിയുടെ വാഹനം തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്നും എം എം മണി സ്ത്രീത്വത്തെ അപമാനിച്ചുന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

ഇനി പോരാട്ടം സഭക്കുള്ളില്‍. സെന്‍കുമാര്‍ കേസില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യമിടും. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നിരവധി തവണ പിണറായി സെന്‍കുമാറിനെ തള്ളിപ്പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button