KeralaLatest News

പറയൂ ഞാന്‍ ഇടത്പക്ഷത്തിന് എതിരാണോ? : ജോയ് മാത്യു

സഖാക്കളോട് നിരവധി ചോദ്യവുമായി ജോയ് മാത്യു രംഗത്ത്. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്…”എന്നെ കുരിശേറ്റുന്ന സഖാക്കളുടെ ശ്രദ്ധക്ക് : ഞാനെങ്ങിനെ ഗവര്‍ണ്‍മെന്റ് വിരുദ്ധനാകും? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എം എല്‍ എ മാര്‍ ,മന്ത്രിമാര്‍ തുടങ്ങി എല്ലാവരുടേയും ചിലവുകള്‍, എല്ലാം നടത്തിക്കൊണ്ടുപോകുവാനാവശ്യമായ 8000 കോടി രൂപയാണു മദ്യവില്‍പനയെ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലൂടെ കേരള ഗവര്‍മ്മെന്റിനു നഷ്ടമായത്.

അവര്‍ക്കൊരു ബുദ്ധി ഞാന്‍ ഉപദേശിച്ചു കൊടുത്തു മന്ത്രിസഭയിലെ ബുദ്ധി രാക്ഷന്മാര്‍ക്കെന്നല്ല അമേരിക്കന്‍ ഇറക്കുമതി സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും സാധിക്കാത്ത ഐഡിയയാണു ഞാന്‍ ഏപ്രില്‍ നാലിന് എന്റെ എഫ് ബിയില്‍ പോസ്റ്റ് ചെയ്തത്. അതായത്, മദ്യത്തിന്റെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയുടെ സാധ്യതകള്‍ ഇപ്പോഴിതാ പോലീസ് റിപ്പോര്‍ട്ട് വരെ ഞാന്‍ മുന്നോട്ടുവെച്ച ആശയത്തെ പിന്തുണക്കുന്നു ഇനി സഖാക്കള്‍ പറയൂ ഞാന്‍ ഇടത്പക്ഷ ഗവണ്‍മെന്റിനു എതിരാണോ?

ഓണ്‍ലൈന്‍ വഴി ബീവറേജസ് വിതരണം നടത്തിയാലുള്ള നേട്ടങ്ങളില്‍ ചിലത് ഞാന്‍ അന്ന് സൂചിപ്പിച്ചിരുന്നു.

1. വൃത്തികെട്ട വില്‍പന ശാലകള്‍ക്ക് മുന്നിലുള്ള നീണ്ട ക്യൂ ഒഴിവാക്കാം.

2. ജനവാസമുള്ളയിടങ്ങളില്‍ മദ്യശാല തുടങ്ങുന്നതിനെതിരെ സമരം ചെയ്യുന്നവരെ സമര നിര്‍വീര്യരാക്കാം അതുമൂലമുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാം പോരാത്തതിനു പോലീസ് തുടങ്ങിയ ക്രമസമാധാനപാലനത്തിനു ചിലവാകുന്ന പണം ലാഭിക്കാം.

3. മദ്യപാനിക്ക് ഇഷ്ടമുള്ള മദ്യം സാവകാശത്തിലും ,സമാധാനത്തിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

4. പാക്കിംഗ്, ഫോര്‍വേഡിംഗ് മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍.

5. സ്വന്തമായി ഓണ്‍ ലൈനിലൂടെ മദ്യം വാങ്ങാന്‍ അറിയാത്തവര്‍ക്ക് നാടുനീളെയുള്ള അക്ഷയ പോലുള്ള സഹായ കേന്ദ്രങ്ങള്‍ വഴിയോ ഇപ്പോള്‍ വലിയ തിരക്കില്ലാതായിപ്പോയ ഇന്റര്‍നെറ്റ് കഫെകള്‍ വഴിയോ മദ്യം വാങ്ങിക്കാം. ക്രമേണ മദ്യപമാന്മാരും കംപ്യൂട്ടര്‍ സാക്ഷരരാകുകയും ചെയ്യും.

6. സര്‍ക്കാര്‍ ഖജനാവ് വീണ്ടും നിറയും. മദ്യവിരുദ്ധര്‍ക്ക് പോലും ശമ്പളം കൃത്യമായി ലഭിക്കും.

ഇനിയും നിരവധി സൗകര്യങ്ങള്‍ ഉള്ളത് ബുദ്ധിമാന്മാരായ വായനക്കാര്‍

എഴുതിചേര്‍ത്താല്‍ നന്നായിരിക്കും”

shortlink

Related Articles

Post Your Comments

Related Articles


Back to top button