KeralaLatest NewsNews

ബസിൽ ഞരമ്പുരോഗം ഇളകിയ ആളിന് പിന്നീട് സംഭവിച്ചത്

കോട്ടയം:  കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത ആൾ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കഴുത്തില്‍ കുത്തിക്കയറി ആശുപത്രിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ അൻപതുകാരനാണ് അപകടത്തിലായത്. യാത്രക്കാർ കൈവെക്കുമെന്ന് പേടിച്ച് ബസിന്‍റെ വാതില്‍ തുറന്ന് ഓടി സമീപത്തെ കോളേജ് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കാല്‍ വഴുതി ഗേറ്റിന്‍റെ മുകളിലെ കമ്പി കഴുത്തിൽ കുത്തിക്കയറുകയായിരുന്നു.

തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ് ആണ് അപകടത്തിൽ പെട്ടത്. സ്ഥലത്തെത്തിയ വെസ്റ്റ് പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് സി.എം.എസ്. കോളജിനു മുന്നിൽ വെച്ചായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.ചേര്‍ത്തലയില്‍ നിന്നു കോട്ടയത്തേയ്ക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ആണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തത്.

ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടി പ്രതികരിച്ചപ്പോൾ ഇയാൾ അസഭ്യം പറയുകയും പെൺകുട്ടിയെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടി ബഹളം വെക്കുകയും മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു.യാത്രക്കാർ കൈവെക്കുമെന്ന് കണ്ടാണ് ഇയാൾ ബസിൽ നിന്ന് ചാടിയിറങ്ങിയതും ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതും. കഴുത്തിൽ കമ്പി കുത്തിക്കയറിയ ഇയാളുടെ കാലിനും പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഇയാളുടെ പേരിൽ പെൺകുട്ടി നൽകിയ പരാതിയിൽ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button