CricketLatest NewsSports

അമ്പയറോടുള്ള മോശം പെരുമാറ്റം: രോഹിത് ശര്‍മ്മയ്ക്ക് പിഴ

മുംബൈ: അമ്പയറോട് മോശമായി പെരുമാറിയ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് പിഴ. കഴിഞ്ഞ ദിവസം പൂനെ സൂപ്പര്‍ ജയന്റിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. അമ്പയറോട് മോശമായി പെരുമാറി എന്നാണ് ആരോപണം. മത്സര ഫീസിന്റെ 50 ശതമാനം തുകയാണ് രോഹിത് പിഴ ഒടുക്കേണ്ടത്.

അവസാന ഓവറില്‍ വൈഡ് ആയ പന്ത് സാധുവാണെന്ന് അമ്പയര്‍ വിധിച്ചത് രോഹിത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മുംബൈയ്ക്ക് ജയിക്കാന്‍ നാല് പന്തില്‍ 11 റണ്‍സ് വേണ്ട സമയത്തായിരുന്നു സംഭവം. മൂന്ന് റണ്‍സിന് പൂനെ വിജയിക്കുകയും ചെയ്തു.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രോഹിത് അച്ചടക്ക നടപടിക്കു വിധേയനാകുന്നത്. ഇനിയൊരു പ്രശ്‌നമുണ്ടാക്കിയാല്‍ നടപടി കര്‍ശനമാകുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button