ബീജിംഗ്•ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നവജാത ശിശുക്കള്‍ക്ക് ചില മുസ്ലിം പേരുകള്‍ ഇടുന്നത് നിരോധിച്ചു. ഇസ്‍ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദ് തുടങ്ങിയവയുമായി ബന്ധപ്പെട്ട 29 പേരുകളാണ് നിരോധിച്ചത്. അതേസമയം, മറ്റു നിഷ്‍പക്ഷമായ മുസ്‍ലിം പേരുകള്‍ക്ക് നിരോധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഷിന്‍ജിയാങിലെ ഉയിഗര്‍ മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ സര്‍വ സാധാരണമായ പേരുകള്‍ക്കാണ് വിലക്ക്. മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് തടയിടുകയാണ് വിലക്ക് കൊണ്ട് ലഖ്യമിടുന്നത്. നിരോധനം മാതാപിതാക്കള്‍ ലംഘിച്ചാല്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ ഇടമുണ്ടാകില്ല. അതായത് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം തുടങ്ങിയ സര്‍ക്കാരിന്റേതായ ഒരു പരിരക്ഷയും കുഞ്ഞുങ്ങള്‍ക്കുണ്ടായിരിക്കില്ല.
Post Your Comments