Latest NewsNewsGulf

ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസിൽ മാറ്റം

മസ്‌ക്കറ്റ്: ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധിപ്പിച്ചത് ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ്. ഒമാന്‍ പുതിയ ഇ-വിസ സംവിധാനവും ഇന്ത്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെത്തി. ഒമാനില്‍ നിലവില്‍ പത്ത് ദിവസത്തെ സന്ദര്‍ശക വിസക്ക് അഞ്ച് റിയാല്‍ ആയിരുന്നു ഫീസ്. ഇത് ഇരുപത് റിയാലായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.

എന്നാല്‍ പത്ത് ദിവസത്തിന് പകരം ഒരുമാസമായിരിക്കും വിസയുടെ കാലാവധി. വിസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് റോയല്‍ ഒമാന്‍ പോലീസാണ്. ഒരുമാസത്തില്‍ കൂടുതല്‍ രാജ്യത്ത് തുടരണം എങ്കില്‍ വിസാ കാലവധി നീട്ടിയെടുക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. നേരത്തെ ഉണ്ടായിരുന്നതുപോലെ പത്തുദിവസത്തെ സന്ദര്‍ശവിസ ഇനിയുണ്ടാകില്ല. അതെസമയം ഇന്ത്യ അടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ-വിസ സംവിധാനം ഒമാന്‍ നടപ്പാക്കി.

ഇന്ത്യയെ കൂടാതെ ഇറാന്‍, ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ത്രിസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് നേരിട്ട് വിസക്ക് അപേക്ഷ നല്‍കാം. ഒമാന്റെ വിനോദസഞ്ചാരരംഗത്തിന് കൂടുതല്‍ കരുത്തുപകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിസ സംവിധാനങ്ങളില്‍ ടൂറിസം മന്ത്രാലയം മാറ്റം വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button