കൊച്ചി: ഫോണ്വിവാദത്തിലൂടെ മന്ത്രി എകെ ശശീന്ദ്രനെ രാജിവെപ്പിച്ച കേസില്‍ ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യം. അറസ്റ്റിലായിരുന്ന ചാനല്‍ സിഇഒ എം.ആര്.അജിത്കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. കേസിലെ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.
Post Your Comments