Latest NewsKeralaNews

മന്ത്രി മണിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രമുഖനായ രാഷ്ട്രീയ നേതാവ്

കൊല്ലം: മന്ത്രി മണിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രമുഖനായ രാഷ്ട്രീയ നേതാവ്. എം.എം മണിയുടെ മാനസിക നില സംബന്ധിച്ചു പ്രത്യേക മെഡിക്കൽ ബോർഡിനെക്കൊണ്ട് പരിശോധിപ്പിച്ചു റിപ്പോർട്ട് ആവശ്യപെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. മാനസികാരോഗ്യം ഇല്ലാത്ത ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഭരണഘടന ചുമതലകൾ വഹിക്കാനോ പാടില്ലെന്നിരിക്കെ മന്ത്രിയെന്ന നിലയിൽനിരന്തരം വെളിവില്ലാത്ത പ്രസ്താവനകൾ ഇറക്കുന്നത് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് അപമാനകരമാണ്.

നിയമപരമായ പ്രവർത്തികൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നിയമപരിരക്ഷയും ജനപിന്തുണയും ലഭിക്കുന്നത് മന്ത്രിയെ വിറളിപിടിപ്പിക്കുന്നു. ഔദ്യോഗിക ഭൂമാഫിയ ആയി ഇനി തുടരാൻ പറ്റാത്തതിലുള്ള നിരാശമൂലമാകാം മന്ത്രിയുടെ മനസികാരോഗ്യനില തകർന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button