KeralaLatest News

മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ഒരു സ്‌കൂളുകളിലും ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കണമെന്നാണാവശ്യം.

മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശത്തില്‍മേല്‍ സ്വീകരിച്ച നടപടികള്‍ പത്തു ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button