ദമ്മാം•സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജിദ്ദ-ദമ്മാം-ചെന്നൈ സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലാന്‍ഡിംഗ് ഗീയറിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടാതെ രക്ഷപ്പെട്ടതിനാല്‍ വന്‍അപകടം ഒഴിവായി. 127 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതർ അറിയിച്ചു.
Post Your Comments