ന്യൂഡല്‍ഹി: പല വാഗ്ദാനങ്ങളും നല്‍കി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നത്തിന് വിലക്ക്. സൈനിക കാന്റീനുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പതഞ്ജലി പുറത്തിറക്കുന്ന നെല്ലിക്കാ ജ്യൂസിനാണ് സൈനിക കാന്റീനുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതിരോധവകുപ്പിന്റെ സൈനിക കാന്റീനുകളിലെ ഭക്ഷണ വിതരണ വിഭാഗമായ കാന്റീന്‍ സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്‌റ്റോക്ക് വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉത്പന്നം ഉയന്‍ പിന്‍വലിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും പറയുന്നു.
Post Your Comments