ഹൂബ്ലി: സുഷമ സ്വരാജിന്റെ സഹായത്തോടെ പാകിസ്ഥാനി യുവതി ഇന്ത്യക്കാരനായ ഭർത്താവിനടുത്തെത്തി. കര്‍ണാടകയിലെ ബസവേശ്വര്‍നഗര്‍ സ്വദേശിയായ ഡാനിയല്‍ ഹെന്റി ദേവനൂറിന്റെ ഭാര്യ സില്‍വിയ നൂറീനാണ് ഇന്ത്യയിലെത്തിയത്. ദേവനൂര്‍ ട്വിറ്ററിലൂടെ വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം സില്‍വിയ പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യുട്ടി ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുകയും തുടർന്ന് നാട്ടിലേക്ക് വരാനുള്ള നടപടികൾ വേഗത്തിലാകുകയുമായിരുന്നു.
സന്ദര്‍ശക വിസയിലാണ് നൂറീന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് നൂറീന് ഭര്‍ത്താവിന്റെ അടുത്തെത്താന്‍ വഴി തെളിഞ്ഞത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ബന്ധുവിന്റെ വീട്ടില്‍ കഴിയുന്ന ഹെന്റിയും ഭാര്യയും അടുത്ത ആഴ്ച തന്നെ ഹൂബ്ലിയിലേക്ക് പോകും. വിസ കാലാവധി കഴിയുന്നതോടെ നൂറീന് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം.
Post Your Comments