
തിരുവനന്തപുരം: സെൻകുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ് മാറിമാറി വന്ന എല്ലാ സർക്കാറും പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹത്തിനെതിരെ ഏത് സാഹചര്യത്തിലാണ് സർക്കാർ തിരിഞ്ഞതെന്ന് അറിയില്ല. സെൻകുമാറിനെ മാറ്റിയപ്പോൾ സാധാരണ നിലയിലെ മാറ്റം എന്നാണ് കരുതിയത്. എന്നാൽ, അതിന് പറഞ്ഞ കാരണം വിചിത്രമായിരുന്നെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തള്ളിയാണ് സുപ്രിം കോടതി കേസില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.
Post Your Comments