KeralaLatest NewsNews

ഇടുക്കിയിലെ ഹർത്താൽ അനാവശ്യം -പറയാനുള്ളത് ഇനിയും പറയും – എം എം മണി

തിരുവനന്തപുരം: ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും എം എം മണി.. ഇതൊന്നും കാണിച്ചു തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും താൻ പിന്തിരിയില്ലെന്നും മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സമരപന്തലിൽ പോയി താൻ മാപ്പു പറയില്ലെന്നും മണി പറഞ്ഞു.

സമരത്തിന് അവരെ ഇരുത്തിയവർ തന്നെ സമരം അവസാനിപ്പിക്കട്ടെ എന്നും മണി ആവർത്തിച്ചു. മാധ്യമങ്ങൾക്കെതിരെയും സുരേഷ് കുമാറിനെ പറഞ്ഞതിലും ഉറച്ചു നിൽക്കുന്നു. താൻ ഇനിയും പറയാനുള്ളത് പറയും എന്നും മണി പറഞ്ഞു.മന്ത്രിസഭയെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും നടത്തുന്ന ശ്രമമാണ് ഇതൊക്കെ എന്നും മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button