വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് കിടിലം ഓഫര്‍ ഒരുക്കുന്നു. ജിയോയും ബിഎസ്എന്‍എലും ഇന്റര്‍നെറ്റിനും കോളുകള്‍ക്കും ഒട്ടേറെ ഓഫറുകള്‍ ഒരുക്കുമ്പോള്‍ വോഡഫോണ്‍ വ്യത്യസ്തമായൊരു ഓഫറാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര റോമിംഗ് സൗകര്യമാണ് വോഡഫോണ്‍ ഒരുക്കുന്നത്.
യുഎഇ, യുഎസ്, സിങ്കപൂര്‍ എന്നീ രാഷ്ട്രങ്ങളിലേക്കാണ് വോഡഫോണ്‍ പ്രത്യേക പ്ലാന്‍ ഒരുക്കുന്നത്. വോഡഫോണ്‍ ഐ-റോംഫ്രീ എന്നാണ് പുതിയ പ്ലാനിന്റെ പേര്. മൂന്നു രാഷ്ട്രങ്ങളിലേക്കുള്ള ഓഫര്‍ കമ്പനി ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.
5000 രൂപയ്ക്ക് 30 ദിവസവും, 3500 രൂപയ്ക്ക് 10 ദിവസവും, 2500 രൂപയ്ക്ക് ഏഴ് ദിവസവും, 500 രൂപയ്ക്ക് 24 മണിക്കൂര്‍ റോമിംഗ് ഓഫര്‍ കമ്പനി നല്‍കുന്നത്. ഈ പാക്കേജ് എടുത്താല്‍ എത്ര സമയം വേണമെങ്കില്‍ റോമിംഗ് കോള്‍ നടത്താം. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകും ഈ ഓഫറുകള്‍.
Post Your Comments